‘പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് ജന്മദിനാശംസകൾ’; പിറന്നാൾ ആശംസകൾ നേർന്ന് രാഹുൽ ഗാന്ധി

Rahul Gandhi, Arvind Kejriwal wish PM Modi on his 70th birthday

പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകളുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു ആശംസാ സന്ദേശം. ‘ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ’ എന്നായിരുന്നു രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. രാഹുൽ ഗാന്ധിയെ കൂടാതെ നിരവധി നേതാക്കളാണ് ആശംസകളുമായി രംഗത്തെത്തിയിട്ടുള്ളത്.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ട്വിറ്ററിലൂടെ ആശംസകൾ നേർന്നു. ‘ജന്മദിനാശംസകൾ നേരുന്നു സർ, നിങ്ങളുടെ ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു’ എന്നാണ് കെജരിവാൾ ട്വീറ്റ് ചെയ്തത്.

നരേന്ദ്ര മോദിയുടെ പിറന്നാളിനോടനുബന്ധിച്ച് സെപ്റ്റംബർ 20 വരെ നീളുന്ന സേവന വാര പരിപാടി സംഘടിപ്പിക്കാൻ ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.

Content Highlights; Rahul Gandhi, Arvind Kejriwal wish PM Modi on his 70th birthday