തിരുപ്പതി ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ചത് 50 കോടി രൂപയുടെ നിരോധിച്ച നോട്ടുകൾ

tirupati temple received worth rs 50 crore demonetised currencies

ആന്ധ്രാപ്രദേശിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ തിരുപ്പതി ക്ഷേത്രത്തിൽ ഭക്തരിൽ നിന്നും കാണിക്കയായി ലഭിച്ചത് 50 കോടിയിലധികം മൂല്യമുണ്ടായിരുന്ന നിരോധിച്ച നോട്ടുകൾ. 1000 രൂപയുടെ 1.8 ലക്ഷം രൂപയുടെ നോട്ടുകളും 500 രൂപയുടെ 6.34 ലക്ഷം നോട്ടുകളുമാണ് ക്ഷേത്രത്തിലെത്തിയത്. ആയിരം രൂപ നോട്ടുകൾക്ക് 18 കോടിയുടെ മൂല്യവും 500 രൂപയുടെ 31.7 കോടി രൂപയുടെ മൂല്യവും വരുന്ന നോട്ടുകളായിരുന്നു കാണിക്കയായി ലഭിച്ചത്.

കേന്ദ്ര സർക്കാർ 2016 നവംബർ എട്ടിന് 1000, 500 തുടങ്ങിയ നോട്ടുകൾക്ക് നിരോധനം ഏർപെടുത്തി എങ്കിലും ഭക്തർ ഇവ കാണിക്കയായി നൽകുന്നത് തുടരുകയായിരുന്നുവെന്ന് തിരുപ്പതി ദേവസ്ഥാനം ചെയർമാൻ വൈ വി സുബ്ബ പറഞ്ഞു. പണം റിസർവ് ബാങ്കിലോ മറ്റേതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ നിക്ഷേപിക്കാൻ അനുവദിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനോട് അഭ്യർത്ഥിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Content Highlights; tirupati temple received worth rs 50 crore demonetised currencies