‘ഈ സമരം പോലീസിനെതിരെയല്ല, ജനങ്ങളുടെ മനസാക്ഷിയെ ഉണർത്തുന്നതിനു വേണ്ടി’; വി.ടി ബൽറാം

vt balram on strike

മന്ത്രി കെ ടി ജലീൽ രാജി വെക്കണമെന്നാവശ്യപെട്ട് പാലക്കാട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിൽ തൃത്താല എംഎൽഎ വിടി ബൽറാമിന് തലയിൽ പരിക്കേറ്റു. ഈ സമരം മനസാക്ഷിയെ ഉണർത്തുന്നതിന് വേണ്ടിയുള്ളതാണെന്നും കേരളം കണ്ട ഏറ്റവും വലിയ കള്ളക്കടത്ത് സർക്കാർ സ്ഥാനമൊഴിയണമെന്നും ബൽറാം ആരോപിച്ചു.

സമരത്തിന്റെ ഉദ്‌ഘാടന പ്രസംഗം ആരംഭിച്ചതു മുതൽ പോലീസിന്റെ ആക്രമണം തുടങ്ങി. യാതൊരു പ്രകോപനവുമില്ലാതെ വാട്ടർ ജെറ്റും ഗ്രെനൈഡ് ഉപയോഗിക്കുകയും ക്രുരമായ ലാത്തി ചാർജ് നടത്തുകയും ചെയ്തു. തനിക്കും സഹപ്രവർത്തകർക്കും അതി ക്രൂരമായ മർദനം നേരിടേണ്ടി വന്നപ്പോഴും അറസ്റ്റുമായി സമാധാനപരമായി സഹകരിച്ചുവെന്നും ബൽറാം വ്യക്തമാക്കി.

പോലീസ് സ്റ്റേഷനിൽ വെച്ച് തങ്ങളുടെ വനിതാ നേതാവിനെ നാഭിക്ക് ചവിട്ടിയ പോലീസുകാരെ വെളിച്ചത്തു കൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. ഈ സമരം പോലീസിനെതിരെയല്ലെന്നും ജനങ്ങളുടെ മനസാക്ഷിയെ ഉണർത്തുന്നതിനു വേണ്ടിയാണെന്നും കേരളം കണ്ട ഏറ്റവും വലിയ കള്ളക്കടത്ത് സർക്കാർ സ്ഥാനമൊഴിയണമെന്നും വി.ടി ബൽറാം കൂട്ടിച്ചേർത്തു.

Content Highlights; vt balram on strike