ഡല്‍ഹിയില്‍ കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നെന്ന് കേന്ദ്രം അംഗീകരിക്കണം: സത്യേന്ദര്‍ ജെയിന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്തത് സൂചിപ്പിക്കുന്നത് തലസ്ഥാനത്ത് സമൂഹ വ്യാപനം ആരംഭിച്ചുവന്നതിന്റെ തെളിവാണെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയില്‍. ഇക്കാര്യം ഇപ്പോള്‍ തന്നെ തലസ്ഥാനം അംഗീകരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഡല്‍ഹിയുടെ നിലവിലത്തെ അവസ്ഥയെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കേണ്ടത് കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ആണെന്നും സത്യേന്ദര്‍ ജെയില്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കൊവിഡ് കേസുകള്‍ ദിനംപ്രതി ഇത്രയധികം വര്‍ദ്ധിക്കുന്ന സാഹചര്യത്തെ കൊവിഡിന്റെ സമൂഹ വ്യാപനമാണെന്ന് അംഗീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, കേന്ദ്ര സര്‍ക്കാരും ഐസിഎംആറും ഇതിനെപ്പറ്റി സംസാരിക്കുന്നു പോലുമില്ലെന്നും സത്യന്ദര്‍ ജെയിന്‍ കുറ്റപ്പെടുത്തി.

വെറും നാല്‍പ്പത് ദിവസങ്ങള്‍ക്കുള്ളില്‍ ഡല്‍ഹിയിലെ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതായും ജെയിന്‍ അഭിപ്രായപ്പെട്ടു.

ഡല്‍ഹിയിലെ കൊവിഡ് വൈറസ് കേസുകള്‍ വെള്ളിയാഴ്ച 2.38 ലക്ഷത്തിലേക്ക് ഉയര്‍ന്നിരുന്നു. ദേശീയ തലസ്ഥാനത്ത് 4,127 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 4,907 ആയി ഉയര്‍ന്നു.

Content Highlight: Community spread of coronavirus in Delhi, Centre should’ve admitted: Satyendar Jain