കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ; ഒറ്റ ദിവസം രോഗമുക്തി നേടിയത് 95,885 പേർ

India Has Highest Global Covid Recoveries, Overtakes US: Health Ministry

കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ അമേരിക്കയെ മറികടന്നിനിരിക്കുകയാണ് ഇന്ത്യ. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഈക്കാര്യം ട്വീറ്റ് ചെയ്തത്. കഴിഞ്ഞ 24 മണിക്കുറിനുള്ളിൽ 95,885 പേർക്കാണ് രാജ്യത്ത് കൊവിഡ് രോഗം ഭേദമായത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം ഇന്ത്യയിൽ രോഗം ഭേദമാകുന്നവരുടെ നിരക്ക് 79.28 ശതമാനമാണ്. 

അതേസമയം രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവർ 53 ലക്ഷം കഴിഞ്ഞു. 93,337 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. സെപ്റ്റംബറിൽ ഇതുവരെ 16,86,769 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗം ഭേദമാകുന്നവരുടെ എണ്ണം വർധിക്കുന്നതിനോടൊപ്പം തന്നെ രോഗം ബാധിക്കുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്കും ഇന്ത്യയിൽ കുറവാണ്. 

content highlights: India Has Highest Global Covid Recoveries, Overtakes US: Health Ministry