കൊല്ലം എംപിയും ആർഎസ്പി നേതാവുമായ എൻ കെ പ്രേമചന്ദ്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് ഇദ്ദേഹതെത കൊവിഡ് പരിശോധനക്ക് വിധേയമാക്കിയത്. ഇന്ന് ഉച്ചയോടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹത്തെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ദില്ലിയിലെ കേരള ഹൌസിന് മുന്നിൽ യുഡിഎഫ് എംപിമാർ നടത്തിയ പ്രതിഷേധത്തിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു.
ഇതോടെ ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന എംപിമാരെല്ലാം നിരീക്ഷണത്തിൽ പോകേണ്ടി വരും. 43 എംപിമാർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ സംസ്ഥാന എംപിമാരായ ഇ പി ജയരാജൻ, തോമസ് ഐസക് എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും രോഗമുക്തി നേടി ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലാണ്
Content Highlights; n k premachandran tested covid possitive