കുഞ്ചാക്കോ ബോബനും ജോജു ജോർജും ഒന്നിക്കുന്ന ചിത്രം ‘നായാട്ട്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

naayat movie first look poster release

മാർട്ടിൻ പ്രക്കാട്ട് ഒരുക്കുന്ന ചിത്രം നായാട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. കുഞ്ചാക്കോ ബോബനും ജോജു ജോർജുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ജോജു കേന്ദ്ര കഥാപാത്രമായെത്തിയ ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റേതാണ് രചന. നിമിഷ സജയനാണ് നായിക.

അനിൽ നെടുമങ്ങാട്, യമ കൂടാതെ ഓഡീഷനിലൂടെ തിരഞ്ഞെടുക്കപെട്ട നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ഷൈജു ഖാലിദ് ആണ് ഛായഗ്രഹണം. രഞ്ജിത് (സംവിധായകൻ), ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾഡ് കോയ്ൻ പിക്ചേഴ്സും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് നിർമാണം നിർവഹിക്കുന്നത്.

Sharing the official title poster of Martin Prakkat directorial,penned by Shahi Kabir,captured by Shyju Khalid ,Edited…

Gepostet von Kunchacko Boban am Samstag, 19. September 2020

Content Highlights; naayat movie first look poster release