പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും സർക്കാർ ധനസഹായം അനുവദിച്ച് ഉത്തരവിറങ്ങി. പെട്ടിമുടിയിൽ മരിച്ചവരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപയും കരിപ്പൂർ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപയുമാണ് ധനസഹായമായി പ്രഖ്യാപിച്ചിട്ടുള്ളത്. പെട്ടിമുടിയിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഉത്തരവിൽ ഒരു ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം പെട്ടിമുടിയിൽ മരിച്ചവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്ന് നൽകുമെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
പ്രകൃതി ദുരന്തം വന്നാൽ നാല് ലക്ഷം രൂപ വരെ പ്രത്യേക ഉത്തരവില്ലാതെ നൽകാവുന്നതാണ്. പെട്ടിമുടിയിൽ അഞ്ച് ലക്ഷമായിരുന്നു സർക്കാർ പ്രഖ്യാപനം. അധികമായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കുകയാരുന്നുവെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കി പെട്ടിമുടിയിലെ ദുരിത ബാധിതര്‍ക്ക് ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നാണ് നാല് ലക്ഷം രൂപ അനുവദിക്കുക. പ്രകൃതി ദുരന്തങ്ങൾക്ക് മാത്രമേ ദുരന്തനിവാരണ അതോറിറ്റിയിൽ നിന്ന് പണം അനുവദിക്കാൻ കഴിയൂ. കരിപ്പൂരിലേത് പ്രകൃതി ദുരന്തം അല്ലാത്തതിനാൽ മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകിയതായി റവന്യു വകുപ്പ് പറഞ്ഞു.
Content Highlights; pettimudi landslide and karipur plane crash govt financial help order