‘പത്തൊമ്പതാം നൂറ്റാണ്ട്’, പുതിയ ബിഗ് ബജറ്റ് ചിത്രവുമായി വിനയൻ; നിർമ്മാണം ഗോകുലം ഗോപാലൻ

Vinayan Announces his new movie Pathompatham noottandu produced by gokulam gopalan

പുതിയ ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ച് ഗോകുലം ഗോപാലൻ. ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത് ഗോകുലം ഗോപാലനാണ്. മമ്മൂട്ടിയും മോഹൻലാലുമാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കര വീരൻ കായംകുളം കൊച്ചുണ്ണി, മാറുമറയ്ക്കൽ സമര നായിക നങ്ങേലിയും മറ്റ് ചരിത്ര പുരുഷന്മാരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നുവെന്ന് വിനയൻ വ്യക്തമാക്കി. ഡിസംബർ അവസാനത്തോടെ ചിത്രീകരണം തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണെന്നും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

വർഷങ്ങളായുള്ള ചർച്ചയ്ക്കും, വായനയ്ക്കും, വിശകലനങ്ങൾക്കും ശേഷം പത്തൊമ്പതാം നുറ്റാണ്ടിലെ തിരുവിതാംകൂറിൻെറ അമ്പരപ്പിക്കുന്ന…

Gepostet von Vinayan Tg am Samstag, 19. September 2020

Content Highlights; Vinayan Announces his new movie Pathompatham noottandu produced by gokulam gopalan