ലോകസിനിമയിൽ അംഗീകാരങ്ങളുടെ തിളക്കവുമായി മലയാളി സംവിധായകന്റെ മറാത്തി ചിത്രം ‘പഗ് ല്യാ’

Malayalee director’s film about two boys and a dog wins hearts, acclaim and waits for a pandemic to end

ലോക സിനിമയിൽ അംഗീകരങ്ങളുടെ തിളക്കവുമായി മലയാളി സംവിധായകൻ വിനോദ് സാം പീറ്റർ. കുട്ടികളുടെ വൈകാരിക ഭാവങ്ങള ആസ്പദമാക്കി ഒരുക്കിയ മറാത്തി ചിത്രം ‘പഗ് ല്യാ’ യുടെ സംവിധായകനും മലയാളിയുമായ സാം പീറ്ററാണ് ഇപ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇരുപതോളം ചലച്ചിത്ര പുരസ്കാരങ്ങൾ നേടി മുന്നേറുന്നത്. രണ്ടായിരത്തോളം ചിത്രങ്ങളില്‍ നിന്നാണ് ‘പഗ് ല്യാ’ ഒന്നാം സ്ഥാനത്ത് എത്തിയത്. വേള്‍ഡ് പ്രീമിയര്‍ ഫിലിം അവാർഡിൽ അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ ഭാഷാ ചിത്രം കൂടിയാണ് മറാത്തി ഭാഷയില്‍ ഒരുക്കിയ പഗ് ല്യാ.

വേൾഡ് പ്രീമിയർ ഫിലിം അവാർഡിൽ മികച്ച ചിത്രം, സംവിധായകൻ, നടൻ, നടി പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളിലും പുരസ്കാരങ്ങൾ വിനോദ് സാം പീറ്റർ തന്റെ സിനിമയിലൂടെ കരസ്ഥമാക്കിയിട്ടുണ്ട്. ലണ്ടൻ, കാലിഫോർണിയ, ഇറ്റലി, ഓസ്ട്രേലിയ, സ്വീഡൻ, ഫിലിപ്പീൻസ്, തുർക്കി, ഇറാൻ, അർജന്റീന, ലബനൻ തുടങ്ങിയ രാജ്യങ്ങളിലും ഈ ചിത്രം നിർവധി അംഗീകരങ്ങളും പുരസ്കാരങ്ങളും നേടി. മികച്ച നടൻ- ഗണേഷ് ഷെൽക്കെ, മികച്ച നടി പുനം ചന്ദോർക്കർ, മികച്ച പശ്ചാത്തല സംഗീതം ഒരുക്കിയത് സന്തോഷ് ചന്ദ്രൻ എന്നിവരാണ്.

പൂനെയിലും പരിസര പ്രദേശത്തുമായി ഓഗസ്റ്റിലാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തീകരിച്ചത്. നഗരത്തിലും ഗ്രാമത്തിലും വളരുന്ന രണ്ട് കുട്ടികൾക്കിടയിലേക്ക് ഒരു നായകുട്ടി കടന്നു വരുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ‘പഗ് ല്യാ’ യിലൂടെ അവതരിപ്പിക്കുന്നത്. രണ്ട് കുട്ടികളുടെ മാനസിക സംഘർഷങ്ങളും നിഷകളങ്കതയുമാണ് ചിത്രം പറയുന്നത്. മനോഹരങ്ങളായ ദൃശ്യഭംഗിയും ഹൃദയഹാരിയായ ഗാനങ്ങളും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. എബ്രഹാം ഫിലീംസിന്റെ ബാനറിൽ വിനോദ് സാം പീറ്ററാണ് ചിത്രത്തിന്റെ നിർമ്മാണവും സംവിധാനവും. കൊവിഡ് ഭീതിയൊഴിയമ്പോൾ ചിത്രം തിയറ്ററിഷ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.

Content Highlights; Malayalee director’s film about two boys and a dog wins hearts, acclaim and waits for a pandemic to end