ന്യൂഡല്‍ഹി: രാജ്യത്ത് അണ്‍ലോക്ക് നാലാംഘട്ടത്തിലെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോഴും എണ്ണത്തില്‍ കുറവില്ലാതെ കൊവിഡ് കേസുകള്‍. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 86,961 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പുതിയ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടെങ്കിലും കൊവിഡ് മരണങ്ങള് വര്‍ദ്ധിക്കുന്നത് രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ ഒരു ദിവസത്തില്‍ മാത്രം 1,130 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കൊവിഡ് മരണങ്ങള് 87,882ലേക്ക് ഉയര്‍ന്നു.
54.87 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചിട്ടുള്ളത്. ഞായറാഴ്ച്ച വരെ രാജ്യത്ത് 6.43 കോടി സാമ്പിളുകളാണ് കൊവിഡ് പരിശോധനയ്ക്കായി അയച്ചതെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. 7.31 ലക്ഷം സാമ്പിളുകള്‍ ഞായറാഴ്ച്ച മാത്രം പരിശോധിച്ചിരുന്നു.
Content Highlight: India’s COVID19 case tally at 54.87 lakh with a spike of 86,961 new cases & 1,130 deaths