ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റാബി സീസണിനു മുന്നോടിയായി വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നത് കൊറോണ വെെറസ് വ്യാപനത്തിന് കാരണമാകുമെന്ന് റിപ്പോർട്ട്. ധാന്യവിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നതിലൂടെ പുറത്തുവരുന്ന മലിനീകരണ പദാർഥങ്ങളായ കാർബൺ മോണോക്സെെഡ്, മീഥെെയിൻ തുടങ്ങിയ വിഷവാതകങ്ങൾ കടുത്ത ശ്വാസകോശ സംബന്ധ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും കൊറോണ വെെറസ് ശ്വാസ കോശത്തെ കൂടെയാണ് ബാധിക്കുന്നതെന്നും കാർഷിത വിദഗ്ധനായ സഞ്ജീവ് നാഗ്പാൽ പറയുന്നു.
വിള കത്തിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം പഞ്ചാബിൽ മാത്രം 50,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇങ്ങനെ കത്തിക്കുന്നതിലൂടെ അന്തരീക്ഷത്തിലേക്ക് 18 മുതൽ 40 ശതമാനം വരെ വിഷപദാർഥങ്ങൾ നിക്ഷേപിക്കപ്പെടുന്നു. മീഥെയിൻ, കർബൺ മോണോക്സെെഡ്, കാര്‍സിനോജെനിക് പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ തുടങ്ങിയ വിഷവാതകങ്ങൾ ശ്വാസകോശ രോഗങ്ങൾ രൂക്ഷമാക്കുമെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കൊവിഡ് പകരുന്ന സാഹചര്യത്തിൽ ഇത് വലിയ വെല്ലുവിളിയാണെന്ന് സഞ്ജീവ് നാഗ്പാൽ വ്യക്തമാക്കി.
content highlights: Stubble burning can worsen Covid situation in northern states: Expert