മലയാറ്റൂരില്‍ പാറമടയ്ക്ക് സമീപം സ്‌ഫോടനം; രണ്ട് മരണം

കൊച്ചി: എറണാകുളം മലയാറ്റൂരില്‍ പാറമടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇല്ലിത്തോട്ടില്‍ പാറമടയ്ക്ക് സമീപമുള്ള വീട്ടില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നിന് തീപിടിച്ചാണ് അപകടമുണ്ടായത്. മരിച്ച രണ്ട് പേരും അതിഥി തൊഴിലാളികളാണ്.

പുലര്‍ച്ചെ 3.15നാണ് പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ സ്‌ഫോടനമുണ്ടായത്. കെട്ടിടത്തില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന തമിഴ്‌നാട്, കര്‍ണാടക സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്.

അതേസമയം, ലൈസന്‍സില്ലാതെയാണ് കെട്ടിടത്തില്‍ സ്‌ഫോടക മരുന്നുകള്‍ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് വിശദീകരിച്ചു. പാറമടയ്ക്ക് ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും പാറമടയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയിരുന്നു.

Content Highlight: Two deaths reported on Blast in Quarry