കൊവിഡ് വ്യാപനം രൂക്ഷം; എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ നിരീക്ഷിക്കാന്‍ ഫ്‌ളയിംഗ് സ്‌ക്വാഡുകള്‍

കൊച്ചി: സംസ്ഥാനത്താകെ രോഗവ്യാപനം വര്‍ദ്ധിക്കുന്നതിനിടെ എറണാകുളത്ത് പ്രതിദിന രോഗ ബാധിതര്‍ ആദ്യമായി 1000 കടന്നതില്‍ ആശങ്ക. ഇന്നലെ 1,056 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് ബാധിച്ചത്. ഇതില്‍ 896 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

ജില്ലയിലെ കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ഫ്‌ളയിംഗ് സ്‌ക്വാഡുകളെ ഏര്‍പ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ജില്ലയിലേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫ്‌ളയിംഗ് സ്‌ക്വാഡായിരിക്കും നിയന്ത്രിക്കുക.

കൂടാതെ, വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും പങ്കെടുക്കാവുന്നവരുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്. വിവാഹങ്ങള്‍ക്ക് 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും മാത്രമാണ് അനുമതി. കച്ചവട സ്ഥാപനങ്ങളില്‍ ഒരേ സമയം അനുവദിക്കാവുന്ന ആളുകളുടെ എണ്ണം പ്രദര്‍ശിപ്പിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlight: Flying Squads were allotted in Ernakulam amid Covid hike