അൺലോക്ക് 4; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

unlock 4.0 come into force

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി അൺലോക്ക് 4 ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കണ്ടെയ്ൻമെൻ്റ് സോണിന് പുറത്ത് ഇനി മുതൽ നിയന്ത്രണങ്ങൾ ഉണ്ടാവില്ല. പൊതു ചടങ്ങുകളിൽ ഉൾപ്പെടെ കൂടുതൽ ആളുകൾക്ക് പങ്കെടുക്കാം. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നുമുതൽ ഭാഗികമായി തുറന്നു പ്രവർത്തിക്കാം. 

ഒൻപത് മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്കും 50 ശതമാനം അധ്യാപകർക്കും അനധ്യാപകർക്കും സ്കൂളിലെത്താൻ അനുമതി ഉണ്ട്. കണ്ടെയിൻമെൻ്റ് സോണിന് പുറത്തുള്ള സ്കൂളുകൾക്കാണ് പ്രവർത്തനാനുമതി. കേന്ദ്ര നിര്‍ദേശത്തിന് അനുസരിച്ച് പല സംസ്ഥാനങ്ങളും സ്‌കൂളുകള്‍ ഭാഗികമായി തുറക്കുമെന്ന് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഈ ഇളവുകള്‍ നടപ്പാക്കേണ്ട എന്നാണ് നിലവിലെ തീരുമാനം. 

ഗവേഷക വിദ്യാർത്ഥികൾക്ക് ലാബ് സൌകര്യങ്ങൾ ഉപയോഗിക്കുവാനും അനുമതി ഉണ്ട്. വിവാഹം, മരണാനന്തര ചടങ്ങുകൾ മറ്റ് പൊതു ചടങ്ങുകളിൽ ഉൾപ്പെടെ പരമാവധി 100 പേർക്ക് വരെ പങ്കെടുക്കാം. ഓപ്പൺ എയർ തിയേറ്ററുകൾക്കും ഇന്നുമുതൽ പ്രവർത്തനാനുമതി ഉണ്ട്. പ്രതിദിനം ഒരു ലക്ഷത്തോളം രോഗികളും പത്ത് ലക്ഷത്തിലധികം ആക്ടീവ് കേസുകളും ഉള്‍പ്പെടെ രാജ്യത്ത് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കുടുതല്‍ ഇളവുകള്‍ നിലവില്‍ വരുന്നത്.

content highlights: unlock 4.0 come into force