2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

Will Rs 2000 notes be discontinued? No decision, says govt

2000 രൂപ നോട്ടിന്റെ അച്ചടി നിർത്താൻ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ രംഗത്ത്. ശനിയാഴ്ച സഭയിൽ ഉന്നയിച്ച ചോദ്യത്തിനാണ് ധനകാര്യ സഹമന്ത്രി അനുരാഗ് സിങ് താക്കൂർ അച്ചടി നിർത്തുന്നില്ലെന്ന് വ്യക്തമാക്കിയത്. പൊതു ജനങ്ങളുടെ സാമ്പത്തിക ഇടപാടുകൾ സുഗമമാക്കുന്നതിന് ആവശ്യമായ നോട്ടുകളുടെ അച്ചടി നിലനിർത്തുന്ന കാര്യം റിസർവ് ബാങ്കും കേന്ദ്രസർക്കാരും ചേർന്ന് ആലേചിച്ച് തീരുമാനമെടുക്കുമെന്നും അനുരാഗ് താക്കൂർ വ്യക്തമാക്കി.

2000 രൂപ നോട്ടിന്റെ അച്ചടി നിർത്താൻ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 273. 98 കോടിയുടെ 2000 രൂപ നോട്ടുകളാണ് നിലവിൽ പ്രചാരത്തിലുള്ളത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൌൺ ഏർപെടുത്തിയതോടെ 2000 രൂപ നോട്ടുകളുടെ അച്ചടിയും താൽക്കാലികമായി നിർത്തി വെച്ചിരുന്നു. പിന്നീട് മെയ് നാലിന് അച്ചടി വീണ്ടും ആരംഭിക്കുകയായിരുന്നു. എന്നാൽ 2019-2020, 2020-21 വർഷങ്ങളിൽ 2000 രൂപയുടെ നോട്ടുകൾ അച്ചടിച്ചിട്ടില്ല.

Content Highlights; Will Rs 2000 notes be discontinued? No decision, says govt