രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 75083 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5562663 ആയി. ഇന്നലെ മാത്രം 1053 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഔദ്യോഗിക കണക്കുകളനുസരിച്ച് കൊവിഡ് മരണം 88935 ആയി ഉയർന്നു. നിലവിൽ 975861 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്.
രോഗമുക്തി നേടിയവരുടെ നിരക്ക് 80.86 ശതമാനമാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രാജ്യത്തെ പ്രതിദിന സാംപിൾ പരിശോധനയിൽ ഇന്നലെ വലിയ കുറവുണ്ടായെന്നാണ് ഐസിഎംആർ കണക്കുകൾ വ്യക്തമാക്കുന്നത്. പരിശോധന കുറഞ്ഞതാകാം ഇത്തരത്തിൽ താൽക്കാലികമായി രോഗികളുടെ എണ്ണം കുറയാൻ കാരണമായതെന്നാണ് നിഗമനം. ആറു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് പ്രതിദിന വർധനവ് തൊണ്ണൂറായിരത്തിനു താഴെ എത്തിയത്.
Content Highlights; covid 19 updates india