ലോക്ക് ഡൗണിൽ പ്രതിസന്ധിയിലായ ലെെംഗിക തൊഴിലാളികൾക്ക് ആഹാരം എത്തിക്കാൻ സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി

‘Provide food to sex workers during lockdown’: SC tells Centre, states

ലോക്ക് ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട ലക്ഷകണക്കിന് ലെെംഗിക തൊഴിലാളികൾക്ക് ആഹാരവും മറ്റ് ആവശ്യ സാധനങ്ങളും എത്തിച്ചു നൽകണമെന്ന് കോടതി സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ഇവർക്ക് ആവശ്യമായ റേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾ ഒരാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്ന് സുപ്രീം കോടതി അറിയിച്ചു. കൂടാതെ ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരം ലെെംഗിക തൊഴിലാളികൾക്കായി എന്തെങ്കിലും ചെയ്യാൻ കേന്ദ്രത്തിന് സാധിക്കുമോ എന്നും കോടതി ചോദിച്ചു.   

ഇതൊരു മാനുഷിക പ്രശ്നമാണെന്നും റേഷൻ കാർഡ് ഇല്ലാത്തതിൻ്റെ പേരിൽ ആളുകൾക്ക് റേഷൻ കിട്ടാതിരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് എൽഎൻ റാവൂ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ദർബാർ മഹിള സമൻവയ കമ്മിറ്റി സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി പറഞ്ഞത്. ലോക്ക് ഡൌണിന് ശേഷം ലെെംഗിക തൊഴിലാളികളുടെ വരുമാനം നിലച്ചെന്നും ജോലി നഷ്ടപ്പെട്ടുവെന്നും ഹർജിയിൽ പറയുന്നു. പലർക്കും ആവശ്യസാധനങ്ങൾക്കായി ബാങ്കിൽ നിന്ന് ലോൺ വരെ എടുക്കേണ്ടി വന്നിട്ടുണ്ടെന്നും പലരും സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഇപ്പോൾ കഴിഞ്ഞു കൂടുന്നതെന്നും ഹർജിയിൽ പറയുന്നു. 

ആന്ധ്രാ പ്രദേശ്, കർണാടക, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ലെെംഗിക തൊഴിലാളികളായ 1.2 ലക്ഷം പേരിൽ 52 ശതമാനം ആളുകൾക്ക് മാത്രമാണ് റേഷൻ ലഭിച്ചിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ ഇതിലും മോശം സാഹചര്യമാണെന്ന് മുതിർന്ന അഭിഭാഷകനായ ആനന്ദ് ഗ്രോവർ കോടതിയിൽ പറഞ്ഞു. ഭൂരിഭാഗം ലെെംഗിക തൊഴിലാളികൾക്കും തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത സാഹചര്യമായതിനാൽ എല്ലാ തൊഴിലാളികൾക്കും റേഷൻ കാർഡില്ലാതെ സൌജന്യമായി റേഷൻ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം 8.68 ലക്ഷം സ്ത്രീ ലെെംഗിക തൊഴിലാളികളാണ് രാജ്യത്തിലുള്ളത്. 17 സംസ്ഥാനങ്ങളിലായി ഉള്ള ട്രാൻജെൻഡർ ആളുകളിൽ 62 ശതമാനവും ലെെംഗി തൊഴിൽ ചെയ്യുന്നവരാണ്. 

content highlights: ‘Provide food to sex workers during lockdown’: SC tells Centre, states