മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം പൂര്‍ണം; രണ്ടാമത്തെ കൊവിഡ് വാക്‌സിനും രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി റഷ്യ

മോസ്‌കോ: മനുഷ്യരിലുള്ള ആദ്യഘട്ട പരീക്ഷണം പൂര്‍ത്തിയായതോടെ രണ്ടാമത്തെ കൊവിഡ് വാക്‌സിനും രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി റഷ്യ. റഷ്യയുടെ ആദ്യ കൊവിഡ് വാക്‌സിനായ സ്പുഡ്‌നിക് വി യുടെ വിജയ ശേഷമാണ് രണ്ടാമത്തെ കൊവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തീരുമാനത്തിലേക്ക് റഷ്യ കടന്നത്.

ഒക്ടോബര്‍ മാസം പകുതിയോടെ രണ്ടാമത്തെ പ്രതിരോധ വാക്‌സിനും രജിസ്റ്റര്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് റഷ്യ. സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ വികസിപ്പിച്ചത്.

ഓഗസ്റ്റ് മാസത്തിലാണ് റഷ്യയുടെ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തത്.

Content Highlight: Russia to register second Covid Vaccine on August