കോഴിക്കോട്: കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മാര്‍ക്കറ്റ് അടക്കുമെന്ന സൂചന നല്‍കി അധികൃതര്‍. 760 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 232 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കോഴിക്കോട് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായത്.
പരിശോധനയില്‍ പങ്കെടുത്ത ഭൂരിപക്ഷം ആളുകളും പോര്‍ട്ടര്‍മാരും കച്ചവടക്കാരും മാര്‍ക്കറ്റിലെ തൊഴിലാളികളുമാമെന്നതാണ് ആശങ്ക. തിങ്കളാഴ്ച്ച മാത്രം ജില്ലയില്‍ സ്ഥിരീകരിച്ചത് 500ലധികം കൊവിഡ് കേസുകളാണ്.
കഴിഞ്ഞയാഴ്ച്ച സെന്റര്‍ മാര്‍ക്കറ്റിലും രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ മാര്‍ക്കറ്റ് അടച്ചിരുന്നു. പാളയം മാര്‍ക്കറ്റും നിബന്ധനകളോടെ അടക്കാനാണ് സാധ്യത.
Content Highlight: 233 Covid cases reported from Kozhikode Palayam Market