സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഇന്ന് മുതല്‍; നിര്‍ബന്ധിത ക്വാറന്റൈന്‍ ഏഴ് ദിവസം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഇളവുകള്‍ വന്നതോടെ സര്‍ക്കാര്‍ ഓഫീസുകളിലും പൊതു മേഖലാ സ്ഥാപനങ്ങളിലും ജീവനക്കാരുടെ ഹാജര്‍ നില 100 ശതമാനമാക്കാനും നിര്‍ദ്ദേശമുണ്ട്.

കൊവിഡ് പ്രോട്ടോക്കോളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ദുരന്ത നിവാരണ വകുപ്പാണ് പുതിയ ഉത്തരവ് ഇറക്കിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാനും ഉത്തരവുണ്ട്.

Malayalam News, Malayalam Latest News, Latest News, News in Malayalam, News, Malayalam, Malayalam News, Kerala News,Covid, Quarantine, Covid Restriction, Relaxation, Kerala government, Covid 19 relaxations, coronavirus, unlock, കേരളം, കോവിഡ്, ie malayalam

അതേസമയം, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുള്ള നിര്‍ബന്ധിത ക്വാറന്റൈന്‍ 14 ദിവസത്തില്‍ നിന്ന് ഏഴ് ദിവസമാക്കി ചുരുക്കിയിട്ടുണ്ട്. ഏഴ് ദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് പരിശോധന നടത്താമെന്നും ഉത്തരവില്‍ പറയുന്നു. പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍ തുടര്‍ന്നുള്ള ഏഴ് ദിവസം ക്വാറന്റൈന്‍ വേണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാമെന്നും ഉത്തരവില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. എന്നാല്‍, 14 ദിവസം ക്വാറന്റൈനില്‍ കഴിയുന്നതാണ് ആരോഗ്യ ചട്ട പ്രകാരം നല്ലതെന്നും ദുരന്ത നിവാരണ അതോരിറ്റി അഭിപ്രായപ്പെട്ടു.

കൂടാതെ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.

Content Highlight: Covid restrictions relaxed in Kerala