രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷം കടന്നു

india covid updates, covid cases cross 56 lakh

ഇന്ത്യയിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 56 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 83347 പേർക്കാണ് പുതിതായി രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയത്. 1085 പേർ മരണപെടുകയും ചെയ്തു. ആകെ മരണം 90020 ആയി വർധിച്ചു. രാജ്യത്ത് ആകെ സ്ഥിരീകരിച്ച 56.46 ലക്ഷം കൊവിഡ് ബാധിതരിൽ 9.63 ലക്ഷം പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

45.87 ലക്ഷം ആളുകൾ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 80 ശതമാനവും കോവിഡ് മരണ നിരക്ക് 1.59 ശതമാനവുമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 6.5 കോടി സാമ്പിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുള്ളത്.

Content Highlights; india covid updates, covid cases cross 56 lakh