മൂന്ന് സുപ്രധാന തൊഴിൽ പരിഷ്കരണ ബില്ലുകൾ രാജ്യസഭ പാസാക്കി. 300ൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികളെ സർക്കാരിൻ്റെ യാതൊരു അനുമതിയുമില്ലാതെ ഉടമയ്ക്ക് പിരിച്ചുവിടാൻ അനുമതി നൽകുന്ന ഇൻസ്ട്രിയൽ റിലേഷൻസ് കോഡ് ബിൽ അടക്കമാണ് രാജ്യസഭ പാസാക്കിയത്. ഇതുവഴി സർക്കാർ അനുമതിയില്ലാതെ സ്ഥാപനങ്ങൾ അടച്ചു പൂട്ടാനും സാധിക്കും. ഈ നിയമ പ്രകാരം വ്യവസായ തൊഴിലാളികൾക്ക് സമരം ചെയ്യണമെങ്കിൽ 60 ദിവസത്തെ നോട്ടീസ് നൽകണം.
പ്രതിപക്ഷ എംപിമാർ സഭ ബഹിഷ്കരിച്ച് പുറത്ത് പ്രതിഷേധിക്കുന്ന ഘട്ടത്തിലാണ് ശബ്ദ വോട്ടോടുകൂടി സഭ പാസാക്കിയത്. തൊഴിൽ യൂണിയനും തൊഴിൽ സമരങ്ങൾക്കും കടുത്ത നിയന്ത്രണമാണ് ബിൽ നിർദേശിക്കുന്നത്. സാമൂഹിക സുരക്ഷാ പദ്ധതികളുടെ പരിധിയിൽ അസംഘടിത തൊഴിലാളികൾക്കൊപ്പം ഓൺലെെൻ രംഗത്തെ തൊഴിലാളികളെക്കൂടി ഉൾപ്പെടുത്താൻ സാമൂഹിക സുരക്ഷാ കോഡ് ബിൽ നിർദേശിക്കുന്നുണ്ട്.
ദി ഒക്കുപ്പേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിംഗ് കണ്ടീഷന്‍സ് കോഡ് ബില്‍, ദ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് ബില്‍, സോഷ്യല്‍ സെക്യൂരിറ്റി കോഡ് ബില്‍ തുടങ്ങിയ ബില്ലുകള്‍ ലോക് സഭ ഇന്നലെ പാസാക്കിയിരുന്നു. ഇവ രാജ്യസഭ ഇന്ന് പാസാക്കി. കൊവിഡ് കണക്കിലെടുത്ത് പാർലമെൻ്റിൻ്റെ ഇരു സഭകളും അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.
content highlights: Parliament passes 3 key labour reform bills