മന്ത്രി വി എസ് സുനിൽ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു

v s sunil kumar covid test possitive

കൃഷി മന്ത്രി വി എസ് സുനിൽ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനിൽ കുമാർ. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ ധനമന്ത്രി തോമസ് ഐസക്, വ്യവസാ മന്ത്രി ഇ പി ജയരാജൻ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസം നടത്തിയ ആർടി പിസിആർ ടെസ്റ്റിലാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയുമായി അടുത്തിടപഴകിയവർ നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ മന്ത്രി വി എസ് സുനിൽ കുമാറും പങ്കെടുത്തിരുന്നു. എന്നാൽ ഈ വേദിയിലെല്ലാം സാമൂഹിക അകലം പാലിച്ചിരുന്നു.

Content Highlights; v s sunil kumar covid test possitive