രാജ്യത്ത് 57 ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍; ആശങ്ക

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതര്‍ 57 ലക്ഷം കടന്ന് 57,32,518ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 86,508 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. ഒരു ലക്ഷത്തിനടുത്ത് കൊവിഡ് കേസുകള്‍ കഴിഞ്ഞ ആഴ്ച്ചകളില്‍ ഉയര്‍ന്നിരുന്നെങ്കിലും നിലവില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,129 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക് പ്രാകാരം രാജ്യത്ത് ആകെ മരണം 91,149 ആയി ഉയര്‍ന്നിട്ടുണ്ട്.

46,74,987 പേര്‍ ഇത് വരെ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇതനുസരിച്ച് 81.55 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 9,66,382 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

Content Highlight: Covid cases in India crosses 57 lakhs