കാർഷിക ബില്ലുകൾക്കെതിരായ കർഷക പ്രക്ഷോഭം ശക്തം; കോൺഗ്രസ് ദേശീയ പ്രക്ഷോഭത്തിന് ഇന്ന് തുടക്കം

Farm bills: Congress begins its nationwide mass movement against government

കാർഷിക ബില്ലുകൾക്കെതിരായ കർഷകരുടെ പ്രക്ഷോഭം ശക്തമായി തുടരുന്നു. പഞ്ചാബിൽ കർഷകർ ട്രെയിനുകൾ തടഞ്ഞ് ഇന്നു മുതൽ 26 വരെ പ്രതിഷേധിക്കുകയാണ്. കോൺഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭവും ഇന്ന് തുടങ്ങി. പാർട്ടി ജനറൽ സെക്രട്ടറിമാരുടെ വാർത്താ സമ്മേളനങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ നടക്കും. 28 ന് രാജ്ഭവനിലേക്ക് കർഷക മാർച്ചുകൾ നടത്തി ഗവർണർമാർക്ക് നിവേദനം നൽകും. രണ്ട് കോടി ഒപ്പ് ശേഖരണം നടത്തി രാഷ്ട്രപതിക്ക് അയക്കാനും കോൺഗ്രസ് തീരുമാനിച്ചു.

മറ്റ് പ്രതിപക്ഷ പാർട്ടികളും കർഷക പ്രക്ഷോഭങ്ങളിൽ അണിനിരക്കും. നാളെയാണ് കർഷക സംഘടനകൾ സംയുക്തമായി പ്രഖ്യാപിച്ച ഭാരത് ബന്ദ്. അതിനിടെ താങ്ങുവില കാർഷിക ബില്ലിന്റെ ഭാഗമാക്കണമെന്ന പ്രതിപക്ഷ നിലപാടിനെ പിന്തുണച്ച് എൻഡിഎ സഖ്യ കക്ഷിയായ ജെഡിയുവും രംഗത്തെത്തിയത് കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെയാണ് താങ്ങുവില ഇല്ലാതാകുന്നതിൽ ആശങ്ക അറിയിച്ച് എൻഡിഎ സഖ്യ കക്ഷിയായ ജെഡിയും കൂടി രംഗത്തെത്തിയത്. ഇതിനു പിന്നാലെ താങ്ങുവില ഇല്ലാതാക്കുമെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ രംഗത്തെത്തി.

Content Highlights; Farm bills: Congress begins its nationwide mass movement against government