ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി; നവമബർ 10 ന് വോട്ടെണ്ണൽ

Bihar Assembly Elections 2020 Dates Live Updates: Three phases of voting on Oct 28, Nov 3 and 7; results on Nov 10

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്തും. ഒക്ടോബർ 28 നാണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടം നവംബർ 3 നും മൂന്നാം ഘട്ടം നവംബർ 7 നും നടക്കും. കൊവിഡ് പ്രതിസന്ധിക്കിടയിലും പൌരന്റെ വോട്ടവകാശം പ്രധാനമണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ സുനിൽ അറോറ വ്യക്തമാക്കി. എന്നാൽ ജനങ്ങളുടെ സുരക്ഷക്കും പ്രാധാന്യം കൊടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

46 ലക്ഷം മാസ്കുകൾ, 15 ലക്ഷം ബോട്ടിൽ ഹാൻഡ് സാനിറ്റൈസർ, 2 ലക്ഷത്തിലധികം പിപിഇ കിറ്റുകൾ എന്നിവ ലഭ്യമാക്കുമെന്നും സുനിൽ അറോറ പറഞ്ഞു. പോളിംഗ്‌ സ്റ്റേഷനുകളുടെ എണ്ണം കുറക്കും. കൊവിഡ് ലക്ഷണമുള്ളവർക്ക് പോസ്റ്റൽ വോട്ട് സൌകര്യമുണ്ടായിരിക്കും. ഒരു ബൂത്തിൽ പരമാവധി ആയിരം വോട്ടർമാർ മാത്രമേ ഉണ്ടാകാൻ പാടുള്ളു. നാമ നിർദേശ പത്രിക സമർപ്പിക്കുന്നത് ഓൺലൈനിലൂടെ ആയിരിക്കും

Content Highlights; Bihar Assembly Elections 2020 Dates Live Updates: Three phases of voting on Oct 28, Nov 3 and 7; results on Nov 10