ബീഹാറിൽ ഭരണ വിരുദ്ധ വികാരം നില നിൽക്കുന്നതായി അഭിപ്രായ സർവ്വേ. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനപ്രീതി കുറഞ്ഞതായും സർവ്വേ. അയാൻ സീ വോട്ടറിന്റെ അഭിപ്രായ സർവ്വേയിലാണ് പുതിയ വിവരങ്ങൾ. അതേ സമയം സീറ്റുകളുടെ എണ്ണമനുസരിച്ച് നിലവിലെ എൻഡിഎ ഭരണം തുടരുമെന്നാണ് അഭിപ്രായ സർവ്വേയിൽ വ്യക്തമാക്കുന്നത്. 141 മുതൽ 161 സീറ്റുകൾ വരെ എൻഡിഎ സഖ്യം നേടുമെന്നാണ് സൂചന. യുപിഎ- ആർജെഡി സഖ്യത്തിന് 64 നും 84 നും ഇടയിലും, ഇടതു കക്ഷികൾ ഉൾപെടെ മറ്റുള്ളവർക്ക് പരമാവധി 23 സീറ്റുകളും കിട്ടുമെന്നാണ് സർവ്വെ കണ്ടെത്തൽ.
എന്നാൽ നിതീഷ് കുമാറിനെതിരെ ഭരണവിരുദ്ധ വികാരം നില നിൽക്കുന്നുവെന്നാണ് സർവ്വെ സൂചിപ്പിക്കുന്നത്. ഭരണതലത്തില്‍ മാറ്റം വരണമെന്നാണ് സർവ്വേ ഫലം വ്യക്തമാക്കുന്നത്. നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി വരണമെന്ന് ആഗ്രഹിക്കുന്നവർ 30 ശതമാനം മാത്രമാണ്. 10.7 ശതമാനം ആളുകൾ മാത്രമാണ് നിതീഷ് സർക്കാരിനെ അനുകൂലിച്ചത്. 8.5 ശതമാനം ആളുകൾ പ്രതിപക്ഷം വരണമന്നാണ് ആഗ്രഹിക്കുന്നത്. വോട്ട് വിഹിതത്തിന്റെ അടിസ്ഥാനത്തിൽ എൻഡിഎയ്ക്ക് 44.8 ശതമാനവും യുപിഎയ്ക്ക് 33.4 ശതമാനവും ആണ്.
Content Highlights; Bihar Assembly Elections 2020: 30.9 per cent prefer Nitish as CM