രാജ്യത്തെ കൊവിഡ് രോഗികള്‍ 58 ലക്ഷം കവിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 58 ലക്ഷം കവിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 86,052 പേര്‍ക്ക കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് ആകെ രോഗികള്‍ 58 ലക്ഷം കടന്ന് 58,18,517 ആയി ഉയര്‍ന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1141 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 92,290 ലേക്ക് ഉയര്‍ന്നു.

80.7 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്കെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം ഗുരുതരമായി തന്നെ തുടരുകയാണ്.

Content Highlights: India Covid 19 positive cases reported above 58 lakhs