രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 59 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 85362 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 5903933 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് നിലവിൽ 960969 ആക്ടീവ് കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1089 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 93379 മരണങ്ങളാണ് സംഭവിച്ചതെന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇതുവരെ 4849585 പേരാണ് രോഗമുക്തി നേടിയത്. മഹാരാഷ്ട്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 17794 പേർക്കാണ് പുതിയകതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 1300757 ആയി. കർണാടകയിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 8655 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരിൽ കേരളമാണ് മുന്നിൽ നിൽക്കുന്നത്. 3.4 ശതമാനമാണ് പ്രതിദിന രോഗബാധിതരുടെ കണക്ക്.
Content Highlights; india covid updates today