ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് വാക്സിൻ; ആദ്യഘട്ട പരീക്ഷണത്തിൽ തന്നെ ശക്തമായ പ്രതിരോധ ശേഷി പ്രകടിപ്പിച്ചതായി കണ്ടെത്തൽ

Johnson and Johnson Covid 19 vaccine shows strong immune effect

നോവൽ കൊറോണ വൈറസിനെതിരെ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് വാക്സിൻ ശക്തമായ പ്രതിരോധ ശേഷി പ്രകടിപ്പിച്ചതായി വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഇടക്കാല പരിശോധനാഫലം വ്യക്തമാക്കി. Ad26.COV2.S എന്ന പേരിലറിയപെടുന്ന വാക്സിനാണ് ആദ്യഘട്ട പരീക്ഷണത്തിൽ തന്നെ ശുഭ പ്രതീക്ഷ നൽകിയിരിക്കുന്നത്.

ജൂലായിൽ വികസിപ്പിച്ച വാക്സിൻ കുരങ്ങുകളിൽ പ്രയോഗിച്ച് ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യുഎസ് സർക്കാരിന്റെ പിന്തുണയോടെ 1000 ആരോഗ്യവാന്മാരിൽ പരീക്ഷണം നടത്തിയത്. രണ്ട് വ്യത്യസ്ത ഡോസുകളിലാണ് വാക്സിൻ നൽകിയത്. നിലവിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ 60000 പേരിൽ അവസാന ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിനുള്ള നടപടികൾക്ക് ജോൺസൺ ആൻഡ് ജോൺസൺ തുടക്കം കുറിച്ചു. ഈ വർഷം അവസാനത്തോടു കൂടിയോ അടുത്ത വർഷം മധ്യത്തോടെയോ മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ എന്ന് കമ്പനി പറഞ്ഞു.

Content Highlights; Johnson and Johnson Covid 19 vaccine shows strong immune effect