കെയ്‌വ്: യുക്രൈനില്‍ വ്യോമസേന സര്‍വകലാശാലയിലെ സൈനിക വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വിമാനം തകര്‍ന്നു വീണു. കിഴക്കന്‍ നഗരമായ കര്‍വൈവിലേക്ക് വരാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ 22 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം.
അന്റോണോവ്-26 എന്ന വിമാനമാണ് തകര്‍ന്ന് വീണതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആകെ 27 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരെ കണ്ടെത്താനുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
രണ്ട് കിലോമീറ്റര്‍ മാത്രം പിന്നിട്ട വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. കിഴക്കന്‍ യുക്രൈനില്‍ റഷ്യന്‍ വിഘടനവാദികളുമായി നിലനില്‍ക്കുന്ന ലംഘര്‍ഷവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് അധികൃതര്‍.
Content Highlight: Ukraine Military Plain Crash