ബിജെപി നേതാവ് ഉമാ ഭാരതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉമാഭാരതി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കൂടാതെ താനുമായി സമ്പർക്കത്തിൽ വരാനിടയായ എല്ലാ വ്യക്തികളോടും കൊവിഡ് പരിശോധന നടത്തണമെന്നും അവർ അഭ്യർത്ഥിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചെറിയ പനി അനുഭവപെട്ടയായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചിട്ടും രോഗബാധയുണ്ടായതായും ഉമാ ഭാരതി കൂട്ടിച്ചേർത്തു.
१) मै आपकी जानकारी मै यह डाल रही हू की मैंने आज अपनी पहाड़ की यात्रा के समाप्ति के अन्तिम दिन प्रशासन को आग्रह करके कोरोना टेस्ट के टीम को बुलवाया क्यूँकि मुझे ३ दिन से हलका बुख़ार था ।
— Uma Bharti (@umasribharti) September 26, 2020
ഹരിദ്വാറിനും ഋഷികേശിനും ഇടയിലുള്ള വന്ദേ ഭാരതം കുഞ്ജിൽ ക്വാറന്റീനിൽ കഴിയുന്നതായും നാല് ദിവസത്തിനു ശേഷം വീണ്ടു പരിശോധന തുടരുമെന്നും നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ വൈദ്യസഹായം തേടുമെന്നും അവർ വ്യക്തമാക്കി.
Content Highlights; bjp leader uma bharathi confirmed covid