മുൻ കേന്ദ്ര മന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായിരുന്ന ജസ്വന്ത് സിംഗ് അന്തരിച്ചു. 82 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് ഞായറാഴ്ച രാവിലെ 6.55 ഓടെയായിരുന്നു മരണം, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്. വാജ്പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന അദ്ദേഹം വിദേശകാര്യം, പ്രതിരോധ, ധനകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. അഞ്ച് തവണ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നാല് തവണ ലോക്സഭാംഗമായിരുന്നു.
2014 ൽ കുളിമുറിയിൽ തെന്നിവീണതിനെ തുടർന്ന് ജസ്വന്ത് സിങ്ങിന് തലയ്ക്ക് പരിക്കേൽക്കുകയും പിന്നീട് അബോധാവസ്ഥയിലാകുകയും ചെയ്തിരുന്നു. ജൂൺ 25 നാണ് ഇദ്ദേഹത്തെ ഡൽഹി സൈനികാശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിലെ അണിബാധ, വിവിധ അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കൽ തലയ്ക്കേറ്റ ക്ഷതത്തിനുള്ള ചികിത്സ തുടങ്ങിയവയായിരുന്നു ലഭ്യമാക്കിയിരുന്നത്. ജസ്വന്ത് സിങ്ങിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
Deeply pained by the passing away of veteran BJP leader & former Minister, Shri Jaswant Singh ji. He served the nation in several capacities including the charge of Raksha Mantri. He distinguished himself as an effective Minister and Parliamentarian.
— Rajnath Singh (@rajnathsingh) September 27, 2020
Content Highlights; Jaswant Singh passes away