ഭാഗ്യലക്ഷ്മി ഉൾപെടെ മൂന്ന് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Protest against Vijay P Nair: A case has been registered against Bhagyalakshmi

സാമൂഹിക മാധ്യമം വഴി സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള യൂട്യൂബ് വിഡിയോകള്‍ പോസ്റ്റ് ചെയ്തയാളെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു. വിജയ് പി നായരുടെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി തമ്പാനൂർ പോലീസ് കേസെടുത്തിരിക്കുന്നത്. ഭാഗ്യലക്ഷ്മിയെ കൂടാതെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ വിജയ് പി.നായരെ ഇയാള്‍ താമസിക്കുന്ന സ്റ്റാച്യൂ ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിനു സമീപത്തെ ലോഡ്ജ് മുറിയിലെത്തിയാണ് സംഘം നേരിട്ടത്. വീടു കയറി അക്രമിച്ചു, മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവ അപഹരിച്ചെന്നും പരാതിയില്‍ പറയുന്നു. അതിക്രമിച്ചു കടക്കൽ, ഭീഷണി, കൈയ്യേറ്റം ചെയ്യൽ, മോഷണം എന്നീ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്.

ഇയാള്‍ക്കെതിരെ സിറ്റി പൊലീസ് കമ്മിഷണര്‍ക്കടക്കം പല തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് നേരിട്ട് ഇറങ്ങിയതെന്നും തങ്ങൾ ചെയ്ത പ്രവർത്തിയുടെ പേരിൽ ഭവിഷ്യത്തുകൾ ഉണ്ടാകുമെന്ന് അറിയാമെന്നും എന്നാൽ കേരളത്തിലെ സ്ത്രീകൾക്ക് വേണ്ടിയാണ് ഇപ്രകാരം ചെയ്തതെതന്നും ഭാഗ്യലക്ഷ്മി ഉൾപെടെയുള്ളവർ പ്രതികരിച്ചു. സോഷ്യല്‍മീഡിയയിലൂടെ ലൈവായി വിഡിയോ കാണിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. വിജയിയെക്കൊണ്ടു പരസ്യമായി മാപ്പു പറയിപ്പിച്ച ശേഷമാണു സംഘം മടങ്ങിയത്.

Content Highlights; Protest against Vijay P Nair: A case has been registered against Bhagyalakshmi