കൊവിഡ് പ്രതിസന്ധിയുടെ പേരിൽ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ മാറ്റി വെക്കാനാകില്ലെന്ന് യുപിഎസ്സി സുപ്രീംകോടതിയിൽ വ്യക്തമാക്കി. പരീക്ഷ മാറ്റി വെക്കണമെന്നാവശ്യപെട്ട് പരീക്ഷാർത്ഥികൾ നൽകിയ ഹർജിയിൽ തിങ്കളാഴ്ച കോടതിയിൽ വാദം നടക്കവേയാണ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ മേയ് 31 ന് നടത്താനിരുന്ന പരീക്ഷ കൊവിഡ് വ്യാപനത്തെ തുടർന്നായിരുന്നു ഒക്ടോബർ നാലിലേക്ക് പുനർ നിശ്ചയിച്ചത്. കോവിഡിനു പുറമേ വിവിധ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്ക ഭീഷണിയെ കൂടി പരിഗണിച്ച് പരീക്ഷ മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് 20 വിദ്യാർത്ഥികളാണ് കോടതിയെ സമീപിച്ചത്. കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച നീറ്റ്, ജെഇഇ പരീക്ഷകൾ ഈ മാസം നടത്തിയിരുന്നു.
Content Highlights; Civil Services Exams Can’t Be Postponed Over COVID: UPSC To Supreme Court