ഷാര്‍ജ: ഞായറാഴ്ച്ച നടന്ന ഐപിഎല്‍ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ അത്യപൂര്‍വ്വ പ്രകടനം കാഴ്ച്ച വെച്ച രാജസ്ഥാന്‍ റോയല്‍സിന്റെ സഞ്ജു സാംസണെ പ്രശംസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. സഞ്ജു അടുത്ത എം എസ് ധോണിയാണെന്നായിരുന്നു തരൂരിന്റെ പ്രശംസ. എന്നാല്‍ സഞ്ജു സാംസണെ ധോണിയുമായി താരതമ്യപ്പെടുത്തിയതില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍.
What an absolutely incredible win for @rajasthanroyals ! I’ve known @iamSanjuSamson for a decade & told him when he was 14 that he would one day be the next MS Dhoni. Well, that day is here. After his two amazing innings in this IPL you know a world class player has arrived.
— Shashi Tharoor (@ShashiTharoor) September 27, 2020
ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറി കണ്ടെത്തിയ താരം രണ്ട് മാന്‍ ഓഫ് ദ് മാച്ച് പദവിയും ഏറ്റെടുത്തു. സഞ്ജുവിനെ എന്നും പിന്തുണച്ചിട്ടുളള ഗംഭീര്‍ ഇത്തവണയും സഞ്ജുവിനെ പിന്തുണച്ചാണ് തരൂരിന്റെ ട്വീറ്റിന് മറുപടി നല്‍കിയത്. ‘സഞ്ജു സാംസണ്‍ മറ്റാരുടെ പിന്‍ഗാമിയെന്നല്ല അറിയപ്പെടേണ്ടത്, മറിച്ച് ഇന്ത്യന്‍ ക്രിക്കറ്റിലെ സഞ്ജു സാംസണ്‍ തന്നെ ആയിരിക്കുമെന്നാണ്’ ഗംഭീര്‍ മറുപടി നല്‍കിയത്.
Sanju Samson doesn’t need to be next anyone. He will be ‘the’ Sanju Samson of Indian Cricket. https://t.co/xUBmQILBXv
— Gautam Gambhir (@GautamGambhir) September 27, 2020
ഇതിന് മുമ്പ് സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ എടുക്കാത്തതിനെയും ഗംഭീര്‍ വിമര്‍ശിച്ചിരുന്നു. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ സഞ്ജു സാംസണ്‍ 42 ഏഴ് സിക്സുകള്‍ സഹിതം പന്തില്‍ 85 റണ്‍സെടുത്തു. ആദ്യ മത്സരത്തില്‍ ചെന്നൈക്കെതിരെ 32 പന്തില്‍ ഒന്‍പത് സിക്സുകള്‍ സഹിതം 74 റണ്‍സും പേരിലാക്കി.
Content Highlight: Congress MP Shashi Tharoor calls Sanju Samson the next MS Dhoni, Gautam Gambhir slams comparison