പാലാരിവട്ടം പാലം; എട്ട് മാസത്തിനുള്ളിൽ പുതിയ പാലം, പൊളിക്കൽ നടപടികൾ ആരംഭിച്ചു

palarivattom flyover reconstruction starts

പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നതിനുള്ള നടപടികൾ ആരംഭിച്ചു. എട്ട് മാസത്തിനുള്ളിൽ പാലം പൊളിച്ചു പണിയുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. രാവിലെ ഒമ്പത് മണിയോടെ പാലം പൊളിച്ചു പണിയുന്നതിനുള്ള പ്രഥമിക നടപടി ക്രമങ്ങൾ ആരംഭിച്ചു. ഇതിനു മുന്നോടിയായി പാലത്തിൽ പൂജ നടന്നു. ഡിഎംആർ സിയുടേയും ഊരാളുങ്കൽ സൊസൈറ്റിയുടേയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഡിഎംആർസി ചീഫ് എന്‍ജിനീയര്‍ ജി കേശവ ചന്ദ്രനാണ് പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നതിനുള്ള ചുമതല.

കുണ്ടന്നൂർ- വൈറ്റില മേൽ പാലങ്ങളുടെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. ഈ രണ്ട് മേൽപ്പലങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ അവിടെ നിന്നുള്ള വാഹനങ്ങൾക്ക് ബൈപ്പാസിലേക്ക് കടക്കാൻ പാലാരിവട്ടം പാലം ഉണ്ടായിരുന്നെങ്കിൽ പ്രയോജനകരമായിരുന്നു. പാലാരിവട്ടം പാലം ഇല്ലാത്ത സ്ഥിതി കൂടുതൽ ഗതാഗത കുരുക്കിന് വഴി വെക്കുന്നുണ്ട്. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി സിറ്റി ട്രാഫിക് പോലീസിന്റെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം നടക്കും. ഇതിന് ശേഷമായിരിക്കും ഗതാഗതം ഏതൊക്കെ വഴി തിരിച്ചു വിടണമെന്ന കാര്യത്തിൽ തീരുമാനം എടുക്കുക.

Content Highlights; palarivattom flyover reconstruction starts