കൊവിഡ് വ്യാപനം രൂക്ഷം; പ്രത്യക്ഷ സമരങ്ങള്‍ ഉപേക്ഷിക്കുന്നതായി ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതിയുള്ള കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രത്യക്ഷ സമരങ്ങള്‍ യുഡിഎഫ് ഉപേക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യ മന്ത്രിയുടേതടക്കം രൂക്ഷമായ വിമര്‍ശനമാണ് മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിന് നേരിടേണ്ടി വന്നത്.

സമരത്തില്‍ പങ്കെടുത്ത ഒട്ടേറെ പേര്‍ക്ക് കൊവിഡ് പോസിറ്റിവ് ആയതോടെയാണ് പ്രത്യക്ഷ സമരങ്ങള്‍ ഉപേക്ഷിക്കാനുള്ള നീക്കത്തിലേക്ക് യുഡിഎഫ് കടക്കുന്നത്.

വാര്‍ത്താ സമ്മേളനത്തിലാണ് രമേശ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. ലൈഫ് മിഷന്‍ ഫയലുകള്‍ വേഗത്തില്‍ സ്വന്തമാക്കിയ വിജിലന്‍സ് നീക്കത്തിനെതിരെയും ചെന്നിത്തല വിമര്‍ശനമുന്നയിച്ചു. അഴിമതിയില്‍ പങ്കില്ലെങ്കില്‍ സര്‍ക്കാര്‍ സിബിഐയെ എതിര്‍ക്കുന്നതെന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Content Highlight: UDF stops open strike: Ramesh Chennithala