കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ഏകാഭിപ്രായത്തോടെ ഉപതെരഞ്ഞെടുപ്പ് മാറ്റാന്‍ കേരളം സമര്‍പ്പിച്ച അപേക്ഷ ശരിവെച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീന്‍. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവായത്. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റ കെട്ടായി തീരുമാനത്തോടൊപ്പം നിന്നതാണ് തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ നയിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പുകള്‍ ഒഴവാക്കണമെന്ന് കേരളം ആവശ്യപ്പെട്ടത്. കൊവിഡ് സാഹചര്യവും അപേക്ഷയില്‍ ചൂണ്ടികാട്ടിയിരുന്നു. കൊവിഡിന് മുമ്പായിരുന്നു കുട്ടനാട്ടിലും ചവറയിലും സീറ്റുകള്‍ ഒഴിവു വന്നത്. 2021 മെയ് 25നാണ് പിണറായി സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകാനിരിക്കെ മറ്റൊരു തെരഞ്ഞെടുപ്പ് വന്‍ തുക ചെലവാക്കി നടത്തേണ്ടെന്ന തീരുമാനവും സര്‍ക്കാരിനുണ്ടായിരുന്നു.

കേരളത്തിന് പുറമേ തമിഴ്‌നാട്, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പും ഒഴിവാക്കിയിട്ടുണ്ട്.

Content Highlight: Election Commission cancelled Kerala By Election