സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ട് വിജയ്.പി നായർ യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ യുട്യൂബ് നീക്കം ചെയ്തു. വിജയിയുടെ യുട്യൂബ് ചാനൽ ഉൾപ്പെടെയാണ് നീക്കം ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് കസ്റ്റടിയിൽ എടുത്തിട്ടുണ്ട്. വിജയിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷി അറയ്ക്കൽ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.
സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശനം നടത്തിയതിന് ശനിയാഴ്ച വിജയ്. പി. നായർ താമസിക്കുന്ന സ്റ്റാച്യൂ ഗാന്ധാരിയമ്മൻ കോവിൽ റോഡിനു സമീപത്തെ ലോഡ്ജ് മുറിയിലെത്തി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ കെെകാര്യം ചെയ്തിരുന്നു. തുടർന്ന് ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇതു വിവാദമായ സാഹചര്യത്തിലാണ് ഐടി ആക്ടിലെ 67, 67(എ) വകുപ്പുകൾ ചുമത്തിയത്.
content highlights: Vijay P Nair’s youtube account removed, all videos deleted