ആമസോൺ, ഫ്ലിപ്കാർട്ട്, ജിയോമാർട്ട് എന്നിവയ്ക്ക് വെല്ലുവിളിയുമായി ഓൺലെെൻ റീട്ടെയിൽ വ്യാപരത്തിലേക്ക് വാൾമാർട്ടും വരുന്നു. ടാറ്റയുമായി സഹകരിച്ചായിരിക്കും ആഗോള റീട്ടെയിൽ ഭീമനായ വാൾമാർട്ടിൻ്റെ ഇന്ത്യയിലെ വ്യാപാരം. ഇതിനായി 1.85 ലക്ഷം കോടി രൂപ ടാറ്റയിൽ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. ടാറ്റയും വാൾമാർട്ടും സംയുക്ത സംരംഭമായിട്ടായിരിക്കും ആപ്പ് നിർമിക്കുക. ഭക്ഷണ വസ്തുക്കൾ, ഫാഷൻ, പലവ്യഞ്ജനം, ലെെഫ് സ്റ്റെൽ തുടങ്ങിയ ഉത്പന്നങ്ങൾ ഡിജിറ്റൽ ഫോമിലൂടെ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
2020 ഡിസംബറിലോ അടുത്ത വർഷമോ ആപ്പ് പുറത്തിറക്കിയേക്കും. റിയലൻസിൻ്റെ ഡിജിറ്റൽ ബിസിനസ്സായ ജിയോ പാറ്റ്ഫോംസിൽ ഫേസ്ബുക്ക്, ഗൂഗിൽ തുടങ്ങിയ വിദേശ നിക്ഷേപകർ 2000 കോടി ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്. അതിലും ഏറെയാവും വാൾമാർട്ടിൻ്റെ നിക്ഷേപമെന്നാണ് റിപ്പോർട്ടുകൾ.
content highlights: Walmart Looking At Up To $25 Billion Investment In Tata Group’s “Super App”: Report