രാജ്യത്ത് 61 ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 776 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 70,589 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 61,45,292 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 776 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

9,47,576 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 51,01,398 പേര്‍ ഇതുവരെ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 96,318 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്.

രോഗബാധ ഏറ്റവുമധികം ബാധിച്ച സംസ്ഥാനമായി മഹാരാഷ്ട്ര തുടരുകയാണ്. 2,65,445 പേരാണ് മഹാരാഷ്ട്രയില്‍ ചികിത്സയില്‍ കഴിയുന്നത്. കര്‍ണാടകയും ആന്ധ്രാപ്രദേശുമാണ് തൊട്ടുപിന്നില്‍.

Content Highlight: With spike of 70,589 cases, India’s COVID-19 tally reaches 61,45,292