സംസ്ഥാനത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് നവജാത ശിശു കൊവിഡ് ബാധിച്ച് മരിച്ചു. പനിയെ തുടര്‍ന്ന് ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച അഞ്ച് മാസം പ്രായമായ കുഞ്ഞാണ് മരണപ്പെട്ടത്. ആന്റിജന്‍ ടെസ്റ്റിലാണ് കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

കടുത്ത പനിയുണ്ടായിരുന്ന കുഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പത്തു മിനിറ്റിനകം മരിക്കുകയായിരുന്നു. രാവിലെ ആറു മണിക്കാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയതോടെ പിസിആര്‍ ടെസ്റ്റു കൂടി നടത്താനുള്ള നീക്കത്തിലാണ് കുട്ടിയുടെ മാതാപിതാക്കള്‍.

Content Highlight: 5 Month Old Baby died of Covid in Kerala