രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 80472 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6225760 ആയി. 1179 മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 97497 ആയി ഉയർന്നു. കേന്ദ്ര സർക്കാർ പുറത്തു വിട്ട കണക്കുകൾ അനുസരിച്ച് 86428 പേരാണ് രോഗമുക്തി നേടിയത്.
83.33 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. 904441 പേരാണ് നിലവിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഓഗസ്റ്റ് അവസാനം വരെ പത്തു വയസ്സിന് മുകളിൽ പ്രായമുള്ള 15 പേരിൽ ഒരാൾക്ക് കൊവിഡ് വന്നിട്ടുണ്ടാകാമെന്നാണ് സിറോ സർവേ ഫലത്തിന്റെ കണ്ടെത്തൽ. ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 22 വരെ ഐസിഎംആർ നടത്തിയ രണ്ടാം സർവേയിലാണ് കണ്ടെത്തൽ.
Content Highlights; india covid updates today