ഗ്രാമീണ മേഖലയിൽ 24 മണിക്കൂറും വെെദ്യുതി ലഭിക്കുന്ന സംസ്ഥാനങ്ങളിൽ കേരളവും

24 hours of power supply in rural areas of Kerala

ഗ്രാമീണ മേഖലയിൽ 24 മണിക്കൂറും വെെദ്യുതി ലഭ്യമാക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ കേരളം. കേന്ദ്ര ഊർജ്ജ മന്ത്രാലയമാണ് ലോക്സഭയിൽ ഈക്കാര്യം അറിയിച്ചത്. കേരളം, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, തെലങ്കാന, തമിഴ്നാട്, എന്നി എട്ട് സംസ്ഥാനങ്ങളാണ് ഗ്രാമീണ മേഖലയിൽ 24 മണിക്കൂറും വെെദ്യൂതി ലഭ്യമാകുന്നത്.

ഹരിയാന, സിക്കിം, ജമ്മു, ലഡാക്, മിസോറം, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗ്രാമീണ മേഖലകളിൽ പ്രതിദിനം 17 മണിക്കൂറിൽ താഴെയെ വെെദ്യുതി ലഭ്യമാകുന്നുള്ളു. മറ്റ് സംസ്ഥാനങ്ങളിൽ 17 മുതൽ 24 മണിക്കൂർ വരെയാണ് വെെദ്യുതി ലഭ്യമാകുന്നത്. ഓഗസ്റ്റ് മാസത്തിലെ കണക്ക് നോക്കുമ്പോൾ ബിഹാർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ വൈദ്യുതി വിതരണം മുൻ മാസങ്ങളിലേതിനെക്കാൾ കുറഞ്ഞിട്ടുമുണ്ട്. ഉത്തരാഖണ്ഡിൽ മുൻ മാസങ്ങളിലേതിനെക്കാൾ ഏതാണ്ട് അഞ്ചരമണിക്കൂറോളം കുറവ് വൈദ്യുതിയാണ്  ആഗസ്റ്റിൽ വിതരണം ചെയ്തത്.

ഊർജ്ജസ്വലം കേരളം!ഗ്രാമീണ മേഖലകളിൽ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ മുൻപന്തിയിൽ കേരളം….

Gepostet von Kerala State Electricity Board am Montag, 28. September 2020

content highlights: 24 hours of power supply in rural areas of Kerala