ഹത്രാസിൽ ക്രൂരബലാത്സംഗത്തിന് ഇരയായി മരിച്ച പെൺകുട്ടിക്കും കുടുംബത്തിനും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനെ വീട്ടുതടങ്കലിലാക്കി ഉത്തർപ്രദേശ് പൊലീസ്. പെൺകുട്ടിയുടെ രക്ഷിതാക്കൾക്കൊപ്പം ഡൽഹിയിൽ നിന്ന് ഇവരുടെ വീട്ടിലേക്ക് തിരിച്ചപ്പോഴാണ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഹാറൻപൂരിലെ വീട്ടിൽ തടങ്കലിലാക്കി.
വഴിമധ്യേ തന്നെ ഉത്തര്‍ പ്രദേശ് പോലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നും സഹരാന്‍പുറില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ആസാദ് ട്വീറ്റ് ചെയ്തു. സഹരാൻപുർ പൊലീസ് നൽകിയ നോട്ടീസിൻ്റെ ചിത്രവും ആസാദ് പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ആസാദ് വീട്ടുതടങ്കലിൽ അല്ലെന്നും ക്രമസമാധാനപാലനത്തിനായി വീട്ടിൽ തുടരാൻ നിർദേശിച്ചിരിക്കുകയാണെന്നും യു. പി പൊലീസ് പറഞ്ഞു.
content highlights: Bhim Army Chief Says Put Under “House Arrest” After Protests Over UP Woman’s Rape