ഭീം ആർമിക്ക് പോപ്പുലർ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ല; എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്

ED Shreds UP Police Narrative on Hathras Protest, Says No Link Between Bhim Army and PFI

ചന്ദ്രശേഖർ ആസാദിൻ്റെ ഭീം അർമിക്കും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കും തമ്മിൽ ബന്ധമുണ്ടെന്ന ഉത്തർപ്രദേശ് പൊലീസിൻ്റെ വാദം തള്ളി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. ഭീം അർമിക്ക് പോപ്പുലർ ഫ്രണ്ടുമായി യാതൊരു ബന്ധമില്ലെന്ന് ഇഡി വ്യക്തമാക്കി. ഹത്രാസ് കൂട്ടബലാത്സംഗക്കൊലയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് പിന്നിൽ വിദേശ ഫണ്ടിംഗുണ്ടെന്നും 100 കോടി രൂപ ഇതിനായി വിദേശത്ത് നിന്നെത്തിയിട്ടുണ്ടെന്നും ഉത്തർ പ്രദേശ് പൊലീസ് പറഞ്ഞിരുന്നു. ഈ വാദവും ഇഡി തള്ളി. 

ഹത്രാസിലെ പ്രതിഷേധം യോഗി ആദിത്യനാഥ് സർക്കാരിൻ്റെ പ്രതിച്ഛായ തകർക്കാൻ മനപ്പൂർവം നടത്തുന്നതാണെന്നും സാമുദായിക കലാപമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും യുപി പൊലീസും സർക്കാരും ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെ തള്ളിക്കളയുന്ന തരത്തിലുള്ളതാണ് കേന്ദ്ര സർക്കാർ ഏജൻസിയായ ഇഡിയുടെ നടപടി.

ഹത്രാസ് കൂട്ടബലാത്സംഗക്കൊലയിൽ ഇരയ്ക്ക് നീതി ആവശ്യപ്പെട്ട് ചന്ദ്രശേഖർ ആസാദും ഭീം ആർമിയും വലിയ പ്രതിഷേധമാണ് നടത്തുന്നത്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് ആസാദ് ഡൽഹി  ജന്തർ മന്തറിലടക്കമുള്ള പ്രതിഷേധങ്ങൾക്ക് നേത്യത്വം നൽകിയിരുന്നു. 

content highlights: ED Shreds UP Police Narrative on Hathras Protest, Says No Link Between Bhim Army and PFI