വാക്കു തർക്കം; അതിര്‍ത്തിയില്‍ നേപ്പാള്‍ പോലീസിന്റെ വെടിയേറ്റ് ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു

Indian Killed In Firing By Cops In Nepal: UP Police

ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ നേപ്പാള്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു. അതിർത്തി കടന്ന് നേപ്പാളിലേക്കു പോയ മൂവർ സംഘത്തിൽപ്പെട്ട ഗോവിന്ദ (26) എന്നയാളാണ് നേപ്പാൾ പൊലീസിന്റെ വെടിയേറ്റു മരിച്ചതെന്ന് യുപി പൊലീസ് അറിയിച്ചു. വ്യാഴാഴ്ച പപ്പു സിങ്, ഗുര്‍മീത് സിങ് എന്നീ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഗോവിന്ദ നേപ്പാളിലേക്ക് പോയത്. നേപ്പാളിലേക്ക് പോയ മൂന്ന് ഇന്ത്യന്‍ പൗരന്‍മാരും നേപ്പള്‍ പോലീസും തമ്മില്‍ തര്‍ക്കമുണ്ടായെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്ന് പിലിഭിത് പോലീസ് സൂപ്രണ്ട് ജയ് പ്രകാശ് പറഞ്ഞു. 

ഇയാൾക്കൊപ്പം പോയവരിൽ ഒരാൾ തിരികെ ഇന്ത്യൻ അതിർത്തിയിലേക്കു കടന്ന് ജീവൻ രക്ഷിച്ചുവെന്നും മൂന്നാമനെ കാണാതായെന്നും പിലിഭിത് എസ്പി ജയ്പ്രകാശ് പറഞ്ഞു. തിരിച്ചെത്തിയ യുവാവിനെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും അതിര്‍ത്തിയില്‍ ക്രമസമാധാന പ്രശ്‌നങ്ങളില്ലെന്നും ഉത്തര്‍പ്രദേശ് പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. എന്തുവിഷയത്തിലാണ് വാക്കുതർക്കം ഉണ്ടായതെന്നു വ്യക്തമായിട്ടില്ല.

content highlights: Indian Killed In Firing By Cops In Nepal: UP Police