കെ.പി. ശർമ ഓലിയെ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കി

Nepal PM Expelled From Ruling Party Amid Political Chaos: Report

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഓലിയെ ഭരണകക്ഷിയായ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ട്. പാർലമെൻ്റ് പിരിച്ചുവിടാനുള്ള ഓലിയുടെ അപ്രതീക്ഷിത നീക്കത്തിനു പിന്നാലെയാണ് പുതിയ തീരുമാനം. മുൻ പ്രധാനമന്ത്രിമാരായ പുഷ്പ കമൽ ദഹലും മാധവ് കുമാറും ഭരണഘടനാ വിരുദ്ധമായി പാർലമെൻ്റ് പിരിച്ചുവിടാനുള്ള നടപടിയിൽ പ്രതിഷേധിച്ച് രംഗത്തുവന്നിരുന്നു. സംഭവത്തിൽ വ്യക്തത ആവശ്യപ്പെട്ട് ഇരുവരും ഓലിക്ക് കത്തയച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ല.

ഓലിയുടെ അംഗത്വം റദ്ദാക്കണമെന്നും അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച പാർട്ടിയുടെ മുതിർന്ന നേതാക്കൾ കഠ്മണ്ഡുവിൽ യോഗം ചേർന്ന് ഓലിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഡിസംബർ 20നാണ് നേപ്പാളിനെ ഞെട്ടിച്ച് പാർലമെൻ്റ് പിരിച്ചുവിടാൻ പ്രസിഡൻ്റിനോട് ശുപാർശ ചെയ്യാനുള്ള തീരുമാനം കെ.പി. ഓലി കെെക്കൊണ്ടത്. വിവാദമായ ഓർഡിനൻസിനെച്ചൊല്ലി നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിലുണ്ടായ തർക്കം സർക്കാരിന് എതിരായപ്പോളാണ് പാർലമെൻ്റ് പിരിച്ചപവിടുകയെന്ന തീരുമാനത്തിലെത്തിയത്.

2017ൽ തെരഞ്ഞെടുക്കപ്പെട്ട 275 അംഗ ജനപ്രതിനിധിസഭ പിരിച്ചുവിടാനാണ് ശുപാർശ. ഓലിയുടെ ശുപാർശ അംഗീകരിച്ച പ്രസിഡൻ്റ് ഏപ്രിൽ 30 മേയ് 10 തീയതികളിൽ രണ്ടു ഘട്ടങ്ങളിലായി പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 

Content highlights: Nepal PM Expelled From Ruling Party Amid Political Chaos: Report